ADVERTISEMENT

കൊച്ചി∙ മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. സമരം ചെയ്യുന്നവർ ഒറ്റയ്ക്കല്ലെന്നും സമരത്തിൽ ഏതറ്റം വരെ പോകേണ്ടി വന്നാലും സിറോ മലബാർ സഭ ഒപ്പമുണ്ടാകുമെന്നും മേജർ ആർച്ച് ബിഷപ് സമരപ്പന്തലിലെത്തി പറഞ്ഞു.

‘‘സത്യാഗ്രഹമെന്ന വലിയ സമരമുറ ഉപയോഗിച്ച് അവസാനത്തെയാളും മരിച്ചുവീഴും വരെ പോരാടും. ഇക്കാര്യത്തിൽ രാഷ്ട്രീയ കക്ഷികളെ വിശ്വസിക്കാനാകുമെന്ന് തോന്നുന്നില്ല. മുനമ്പത്തെ പ്രശ്നം രാഷ്ട്രീയപാർട്ടികൾക്ക് പ്രശ്നമായി തോന്നുന്നത് അടുത്ത തിരഞ്ഞെടുപ്പ് കാലത്താകും. ഓർക്കേണ്ട കാര്യങ്ങൾ ഓർത്ത് കണക്കു ചോദിക്കാൻ ജനങ്ങൾക്ക് വിവേകമുണ്ടാകണം. ബാലറ്റ് പേപ്പർ കയ്യിൽക്കിട്ടുമ്പോൾ എല്ലാത്തവണവും വോട്ടു ചെയ്ത് പരിചയമുള്ളവർക്ക് വോട്ടുചെയ്യണമെന്ന് ഇത്തവണ നിർബന്ധം പിടിക്കരുത്. മറിച്ചു ചെയ്യാനും ഞങ്ങൾക്കറിയാമെന്ന് നിങ്ങൾ തെളിയിക്കണം.’’– മാർ റാഫേൽ തട്ടിൽ സമരപ്പന്തലിൽ പറഞ്ഞു.

‘‘സഭയെന്നതിനേക്കാൾ ഇത് മനുഷ്യരുടെ പ്രശ്നമാണ്. ജനാധിപത്യമൂല്യങ്ങൾക്ക് അടിസ്ഥാനമായി പ്രശ്നം പരിഹരിക്കണം. ജനാധിപത്യത്തിലും ഭരണഘടനയിലും പ്രതീക്ഷയുണ്ട്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഈ വിഷയം ഗൗരവമായി ചിന്തിക്കണം.’’– മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.

English Summary:

Archbishop Thattil Joins Munambam Protest, Calls for Satyagraha Until Justice Prevails

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com