ADVERTISEMENT

ബെയ്ജിങ്∙ ചൈനയിലെ ഷുഹായ് നഗരത്തിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. 43 പേർക്ക് പരുക്കേറ്റു. ഷുഹായ് സ്പോർട്സ് സെന്ററിൽ വ്യായാമം ചെയ്യുകയായിരുന്ന ആളുകൾക്കിടയിലാണ് കാർ ഇടിച്ചുകയറ്റിയതെന്ന് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായി എഎഫ്പി റിപ്പോർട്ട്ചെയ്തു.

62 കാരനായ ഡ്രൈവറാണ് ജനങ്ങൾക്കിടയിലേക്ക് എസ്‌യുവി ഓടിച്ചുകയറ്റിയതെന്നാണ് വിവരം. വിവാഹമോചനത്തെ തുടർന്നുള്ള സ്വത്ത് വീതം വയ്ക്കലിൽ അസംതൃപ്തനായ ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിനുശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. എന്നാൽ സ്വയം മുറിവേൽപ്പിച്ച ഇയാൾ ഇപ്പോൾ കോമയിലാണെന്ന് പൊലീസ് അറിയിച്ചു. 

റഷ്യ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി സെർഗെയ് ഷിയോഗു ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്ന എയർ ഷോ നടക്കുന്ന സ്ഥലത്തിന് 40 കിലോമീറ്റർ അകലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് എയർ ഷോയുമായി ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

English Summary:

Car Ploughed into Pedestrians, 35 killed in China, 40 injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com