ADVERTISEMENT

യനാട്ടുകാരുടെ സ്നേഹത്തെ പുകഴ്ത്തിയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. നാട്ടിൻപുറങ്ങളിൽ പോലും പ്രിയങ്കയുടെ പരിപാടിക്ക് ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്. പ്രിയങ്കയെ ഒരുനോക്കു കാണാൻ സ്ത്രീകളും കുട്ടികളും വഴിയോരത്ത് കാത്തുനിന്നു. ഉച്ച നേരത്തെ കത്തുന്ന വെയിലും വൈകിട്ടത്തെ പെരുമഴയും വകവയ്ക്കാതെ ആളുകൾ മണിക്കൂറുകളോളം പ്രിയങ്കയെ കാത്തുനിന്നു. 

പ്രസംഗിച്ച സ്ഥലങ്ങളിലെല്ലാം, രാഹുൽ ഗാന്ധിക്ക് വയനാട്ടുകാർ നൽകിയ സ്നേഹത്തെ പ്രിയങ്ക പുകഴ്ത്തി. വയനാടിനോടുള്ള രാഹുലിന്റെ സ്നേഹം തീവ്രമാണെന്നും അതുകൊണ്ടാണ് തന്നെ വയനാട്ടിലേക്ക് നിയോഗിച്ചതെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച പ്രിയങ്ക, സംസ്ഥാന സർക്കാരിനെതിരെ ഒരു വാക്കുപോലും പറയാതിരിക്കാനും ശ്രദ്ധിച്ചു. 

5 ലക്ഷം ഭൂരിപക്ഷം എന്ന വലിയ ലക്ഷ്യത്തോടെയാണു യുഡിഎഫുകാർ പ്രിയങ്കയ്ക്കു വേണ്ടി പ്രവർത്തിച്ചത്. ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ പ്രിയങ്കയുടെ വരവ് ചരിത്ര സംഭവമാക്കാനാണ് യുഡിഎഫ് പ്രവർത്തിക്കുന്നത്. വയനാട്ടിൽ പ്രിയങ്കയ്ക്ക് വേണ്ടി നടത്തിയതുപോലെ യുഡിഎഫിന്റെ ചരിത്രത്തിൽ മറ്റൊരിടത്തും പ്രചാരണം നടത്തിയിട്ടില്ലെന്നാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്ന രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. രാഹുൽ ഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷം മറികടക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. 

English Summary:

Connecting with the Heart of Wayanad: Priyanka Gandhi's Campaign Trail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com