ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക് 2024 ലെ ബുക്കർ പുരസ്കാരം. ‘ഓർബിറ്റൽ’ എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥയാണ് പുസ്തകം പറയുന്നത്. ഭൂമിക്കും സമാധാനത്തിനു വേണ്ടി പ്രവർത്തിക്കുന്നവർക്കായി പുരസ്കാരം സമർപിക്കുകയാണെന്ന് സാമന്ത പറഞ്ഞു. 50000 പൗണ്ടാണ് അവാർഡ് തുക.

രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ആറ് യാത്രികരുടെ കഥയാണ് ഓർബിറ്റൽ. യുഎസ്, ഇറ്റലി, റഷ്യ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രികർ ഒറ്റദിവസത്തിൽ 16 സൂര്യാദോയങ്ങൾക്കും അസ്തമയത്തിനും സാക്ഷിയാകുകയും ഭൂഗോളത്തിന്റെ സൗന്ദര്യത്തിൽ ഭ്രമിക്കുകയും ചെയ്യുന്ന കഥാപരിസരത്തിലൂടെ നോവൽ പുരോഗമിക്കുന്നു. കോവിഡ് ലോക്ഡൗൺ കാലത്ത് എഴുതാനാരംഭിച്ച നോവൽ 2023 നവംബറിലാണ് പ്രസിദ്ധീകരിച്ചത്.

ജൂറി ഐകകണ്ഠേനയാണ് ഓർബിറ്റലിനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തതെന്ന് ജൂറി അംഗമായ എഴുത്തുകാരൻ എഡ്മണ്ട് ഡെ വാൽ പറഞ്ഞു. 2019നു ശേഷം ബുക്കർ സമ്മാനം നേടുന്ന ആദ്യവനിതയും 2020നു ശേഷം പുരസ്കാരം നേടുന്ന ആദ്യ ബ്രിട്ടിഷ് എഴുത്തുകാരിയുമാണ് സാമന്ത.

English Summary:

Samantha Harvey Wins 2024 Booker Prize for Space Station Novel "Orbital"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com