ADVERTISEMENT

തിരുവനന്തപുരം∙ 108 ആംബുലൻസ്‌ പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. മുൻഗണനാ പദ്ധതി എന്ന നിലയിൽ ചെലവ്‌ നിയന്ത്രണ നിർദേശങ്ങളെല്ലാം ഒഴിവാക്കിയാണ്‌ തുക അനുവദിച്ചതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ശമ്പളം വൈകിയതിനെ തുടര്‍ന്ന് ആംബുലന്‍സ് ജീവനക്കാര്‍ അടുത്തിടെ ദിവസങ്ങളോളം സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പണം അനുവദിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം ആംബുലന്‍സ് നടത്തിപ്പു കമ്പനിക്ക് കുടിശിക നല്‍കാതിരുന്നതോടെയാണ് സിഐടിയുവിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സമരരംഗത്തിറങ്ങിയത്.

English Summary:

Kerala Government Releases 40 Crore rupees to 108 Ambulance Scheme Strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com