എന്‍.പ്രശാന്ത് ഫയല്‍ കാണുന്നതിനു വിലക്ക്? ജയതിലക് ഒപ്പിട്ട നോട്ട് പുറത്ത്
Mail This Article
×
തിരുവനന്തപുരം∙ സസ്‌പെന്‍ഷനിലായ കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്ത് ഫയല്‍ കാണുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എസ്‌സി, എസ്‌ടി സ്‌പെഷല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ പ്രശാന്തിന് ഫയലുകള്‍ എത്തുന്നത് ഒഴിവാക്കി അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഒപ്പിട്ട നോട്ടാണ് പുറത്തായിരിക്കുന്നത്. പ്രശാന്തിന് ഫയലുകള്‍ എത്താതിരിക്കുന്ന തരത്തിലാണ് നടപടികള്‍ ഉണ്ടായത്.
2024 മാര്‍ച്ചിനാണ് ഇതു സംബന്ധിച്ചുള്ള നിര്‍ദേശം ഓഫിസ് ഓര്‍ഡറായി നല്‍കിയിരിക്കുന്നത്. താഴെ പറയുന്ന ഫയലുകള്‍ ഒഴിച്ച് മറ്റെല്ലാ ഫയലുകളും എസ്‌സി, എസ്ടി, ബിസിഡി വകുപ്പുകളിലെ അഡീഷനല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറിമാര്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു നേരിട്ടു സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
English Summary:
Controversy erupts as a note signed by Dr. A. Jayathilak surfaces, allegedly barring suspended IAS officer N. Prasanth from accessing files during his tenure as SC/ST Special Secretary.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.