ADVERTISEMENT

കണ്ണൂർ ∙ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.കെ.രത്നകുമാരി അധികാരമേറ്റു. ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായിരുന്നു. എഡിഎം നവീൻബാബു ജീവനൊടുക്കിയ കേസിൽ പ്രതിയായ പി.പി.ദിവ്യയെ മാറ്റിയതിനെ തുടർന്നു നടന്ന തിരഞ്ഞെടുപ്പിലാണു രത്നകുമാരി വിജയിച്ചത്. പി.പി.ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല. യുഡിഎഫ് സ്ഥാനാർഥിയായ കോൺഗ്രസിലെ ജൂബിലി ചാക്കോയെയാണു രത്നകുമാരി തോൽപ്പിച്ചത്.

അതേസമയം, തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ തുടക്കത്തിൽ മാധ്യമങ്ങൾക്ക് ജില്ലാ കലക്ടർ വിലക്കേർപ്പെടുത്തി. മാധ്യമങ്ങളെ ജില്ലാ പഞ്ചായത്തിലേക്ക് കടത്തിവിട്ടില്ല. വരണാധികാരി കൂടിയായ കല്കടർ അരുൺ കെ.വിജയൻ ഇതുസംബന്ധിച്ച് പൊലീസിന്  രേഖാമൂലം നിർദേശം നൽകിയിരുന്നു. എന്നാൽ പിന്നീട് കലക്ടർ നിലപാട് മയപ്പെടുത്തി. 

എഡിഎമ്മിന്റെ വിവാദ യാത്രയയപ്പ് യോഗം നടന്നിട്ട് ഒരു മാസം തികയുമ്പോഴാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കുന്നത്. പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച എഡിഎം കെ.നവീൻ ബാബുവിന് സഹപ്രവർത്തകർ ഒക്ടോബർ 14ന് നൽകിയ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തി പി.പി.ദിവ്യ അദ്ദേഹത്തെ അപഹസിക്കുന്ന രീതിയിൽ പ്രസംഗിക്കുകയായിരുന്നു. അതിന്റെ വിഷമത്തിൽ അദ്ദേഹം അടുത്ത ദിവസം ആത്മഹത്യ ചെയ്തുവെന്നാണ് കേസ്.

English Summary:

The Kannur District Panchayat President election takes place today amidst controversy surrounding the suicide of ADM Naveen Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com