രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സകലതും ത്യജിച്ച പോരാളിയാണ് ബിർസ മുണ്ട: പ്രധാനമന്ത്രി
Mail This Article
പട്ന ∙ മാതൃരാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സകലതും ത്യജിച്ച പോരാളിയായിരുന്നു ബിർസ മുണ്ടയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ ഭരണത്തിനെതിരെ ഗോത്രവർഗക്കാരെ സംഘടിപ്പിച്ച ബിർസ മുണ്ട ബ്രിട്ടിഷുകാരുടെ കസ്റ്റഡിയിൽ മരിക്കുമ്പോൾ പ്രായം 25 മാത്രമായിരുന്നു. ജമുയിയിൽ ബിർസ മുണ്ടയുടെ 150–ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.
ബിർസ മുണ്ടയുടെ സ്മരണയ്ക്കായി പുറത്തിറക്കിയ നാണയത്തിന്റെയും സ്റ്റാംപിന്റെയും പ്രകാശനം മോദി നിർവഹിച്ചു. ബിഹാറിലെ ആദിവാസി മേഖലയിൽ നടപ്പാക്കുന്ന 6640 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ബിഹാർ ഗവർണർ രാജേന്ദ്ര അർലേക്കർ, മുഖ്യമന്ത്രി നിതീഷ് കുമാർ, കേന്ദ്രമന്ത്രിമാരായ ജൂവൽ ഒറാം, ജിതൻ റാം മാഞ്ചി, ഗിരിരാജ് സിങ്, ചിരാഗ് പസ്വാൻ, ദുർഗാദാസ് ഉയികെ എന്നിവരും പങ്കെടുത്തു.