ADVERTISEMENT

ബെയ്റൂട്ട് ∙ ലബനനിലെ കിഴക്കൻ ബാൽബെക്ക് മേഖലയിലെ പ്രധാന സിവിൽ ഡിഫൻസ് കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഡിഫൻസ് കേന്ദ്രത്തിലെ 8 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് വിവരം. മരണപ്പെട്ടവരിൽ 5 പേർ സ്ത്രീകളാണ്. 27 പേരെ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ടവരുടെ ശരീരഭാഗങ്ങൾ വീണ്ടെടുക്കുകയും രക്ഷാപ്രവർത്തനം തുടരുകയും ചെയ്യുന്നതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ പാർപ്പിടസമുച്ചയങ്ങൾക്കുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ 15 പേർ കൊല്ലപ്പെട്ടു. ഡമാസ്കസിലെ മസാഹിലും ഖുദസയിലുമാണ് ആക്രമണം നടന്നത്. പലസ്തീൻ സായുധപ്രസ്ഥാനമായ ഇസ്‌ലാമിക് ജിഹാദിന്റെ താവളങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. ഗാസ യുദ്ധം ആരംഭിച്ചശേഷം സിറിയയിലെ ഹിസ്ബുല്ല താവളങ്ങളിൽ ഇസ്രയേൽ പലവട്ടം ആക്രമണം നടത്തിയിരുന്നു.

English Summary:

Israel kills paramedics, rescuers in Lebanon;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com