ADVERTISEMENT

ന്യൂഡൽഹി ∙ തലസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർ കൂടുന്നതിൽ ‘അതീവ ജാഗ്രത’ പാലിക്കണമെന്നു പൊലീസിനോടു നിർദേശിച്ച് ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന. ഡൽഹിയിൽ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ‘വർധന’ ഉണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു നടപടി. ഒരു മാസത്തെ പ്രത്യേക പരിശോധനാ യജ്ഞത്തിനാണു നിർദേശം.

വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ആധാർ, വോട്ടർ ഐഡി തുടങ്ങിയ തിരിച്ചറിയൽ രേഖകൾ തയാറാക്കുന്നതിനു ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന റിപ്പോർട്ടുകളിൽ ലഫ്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ആശങ്ക പ്രകടിപ്പിച്ചു. ചീഫ് സെക്രട്ടറി, പ‌ൊലീസ് കമ്മിഷണർ, എംസിഡി കമ്മിഷണർ, എൻ‌ഡി‌എം‌സി ചെയർമാൻ എന്നിവർക്കു ലഫ്. ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഇക്കാര്യങ്ങൾ വിശദീകരിച്ച് കത്തെഴുതി.

‘‘നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് വോട്ടർ ഐഡി കാർഡ് കിട്ടിയാൽ, നമ്മുടെ രാജ്യത്തു വോട്ടുചെയ്യാനുള്ള അവകാശം എന്ന ഏറ്റവും ശക്തമായ ജനാധിപത്യ അവകാശം ലഭിക്കും. നിയമവിരുദ്ധ കുടിയേറ്റക്കാർക്ക് അത്തരം അവകാശങ്ങൾ നൽകുന്നത് ഒരു ഇന്ത്യൻ പൗരനും അംഗീകരിക്കാനാവില്ല. അത്തരം നീക്കങ്ങൾ ദേശീയ സുരക്ഷയ്ക്കു ഹാനികരമാകും’’– കത്തിൽ പറയുന്നു. തിരിച്ചറിയൽ രേഖകൾക്കായി അപേക്ഷിക്കുന്ന ആളുകളുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് ഡിവിഷനൽ കമ്മിഷണർ മുഖേന നിർദേശം നൽകണമെന്നും കത്തിലുണ്ട്.

English Summary:

Delhi LG takes cognizance of reports about "spurt" in illegal immigrants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com