ADVERTISEMENT

ആലപ്പുഴ∙  ആലപ്പുഴയിലെ മോഷണങ്ങൾക്ക് പിന്നിൽ കുറുവ സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുറുവ മോഷണ സംഘത്തിന്റെ പ്രവർത്തന രീതി വ്യത്യസ്തമാണെന്ന് പൊലീസ് പറയുന്നു. ജനം ജാഗ്രതയോടെ ഇരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. കുറുവാ സംഘം ശബരിമല സീസണിൽ ‌സജീവമാകുമെന്ന് ആലപ്പുഴ ഡിവൈഎസ്പി മാധ്യമങ്ങളോട് പറഞ്ഞു.

നിരവധി ഭക്തർ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്നുണ്ട്. പൊലീസിന് എല്ലാവരെയും തടഞ്ഞു നിർത്തി പരിശോധിക്കാൻ കഴിയില്ല. അത് കുറുവ സംഘത്തിന് അനുകൂല ഘടകമാണ്. കുറുവ സംഘം തീർഥാടനകാലം തിരഞ്ഞെടുക്കുന്നത് അതിനാലാകുമെന്നും ഡിവൈഎസ്പി പറഞ്ഞു.

കുറുവ സംഘം പകൽ സമയം വീടുകളും വീടിന്റെ പ്രത്യേകതകളും നോക്കി വയ്ക്കും. സാധാരണ വീടുകളാണ് ലക്ഷ്യമിടുന്നത്. അംഗങ്ങൾ കുറവുള്ള വീടുകളും പുറകുവശത്തെ വാതിലുകൾ ദുർബലമായ വീടുകളും മോഷണത്തിനായി തിരഞ്ഞെടുക്കും. അടുത്തുള്ള വലിയ വീടുകൾ ലക്ഷ്യംവയ്ക്കില്ല. വളരെ നിർഭയരായാണ് സംഘം വരുന്നതെന്ന് പൊലീസ് പറയുന്നു.

രണ്ടുപേരുടെ സംഘമായി തിരിഞ്ഞാണ് മോഷണം. സിസിടിവി ക്യാമറകൾ മോഷണ സംഘം കാര്യമാക്കാറില്ല. അമിത ആത്മവിശ്വാസത്തിലാണ് പ്രവർത്തനം. ഇതെല്ലാം നോക്കുമ്പോൾ കുറുവ സംഘമാണെന്നാണ് കരുതുന്നതെന്ന് ഡിവൈഎസ്പി പറഞ്ഞു. കുറുവകൾ കൂട്ടമായി വന്ന് സംഘങ്ങളായി തിരിയും. പ്രശ്നമുണ്ടായാൽ നാട്ടിലേക്ക് തിരിച്ചു പോകാൻ റെയിൽവേ സ്റ്റേഷന് അടുത്തായാണ് സാധാരണ താമസിക്കുന്നതെന്നും പൊലീസ് പറയുന്നു.

English Summary:

Police confirmed that Kuruva gang is behind thefts in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com