ADVERTISEMENT

ബെയ്ജിങ്∙ ജാങ്സു മേഖലയിലെ സ്കൂളിൽ പൂർവവിദ്യാർഥി കത്തി ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരുക്കേറ്റു. വിഷെയ് വൊക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് ടെക്നോളജിയിലാണ് ആക്രമണം നടന്നത്. 21 വയസ്സുകാരനാണ് ആക്രമണം നടത്തിയത്.

പരീക്ഷയിൽ പരാജയപ്പെട്ട ദേഷ്യത്തിനാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ചൈനയിലെ ഷുഹായ് നഗരത്തിൽ 62 വയസ്സുകാരൻ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റിയുണ്ടായ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. 43 പേർക്ക് പരുക്കേറ്റു.

English Summary:

A horrific knife attack at a Jiangsu school by a former student claiming the lives of eight and injuring 17 has sent shockwaves across China.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com