ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് പിടികൂടിയ‌ തമിഴ്നാട് സ്വദേശി സന്തോഷ് ശെൽവൻ കുറുവ സംഘത്തിൽപ്പെട്ട ആളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഒപ്പം പിടികൂടിയ മണികണ്ഠൻ മോഷ്ടാവാണെന്നതിന് തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. ഇയാളുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുകയാണ്. സന്തോഷിനെതിരെ തമിഴ്നാട്ടിൽ 18 കേസുകളുണ്ട്. കേരളത്തിൽ 8 കേസുകളും. തമിഴ്നാട്ടിൽ 3 മാസം ജയിലിലായിരുന്നു. കേരള പൊലീസ് കൈമാറിയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച തമിഴ്നാട് പൊലീസാണ് സന്തോഷാണ് ആലപ്പുഴയിൽ മോഷണം നടത്തിയതെന്ന് ഉറപ്പിച്ചത്. 

നെഞ്ചിലെ പച്ചകുത്തിയ പാടാണ് സന്തോഷിനെ തിരിച്ചറിയാൻ സഹായിച്ചത്. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ നെഞ്ചിൽ പച്ചകുത്തിയത് തിരിച്ചറിഞ്ഞു. തമിഴ്നാട് പൊലീസ് നൽകിയ കുറുവ സംഘത്തിലെ ക്രിമിനലുകളുടെ ഫോട്ടോകളിലും പച്ചകുത്തിയ ഒരാളിന്റെ ഫോട്ടോയുണ്ടായിരുന്നു. പാല, ചങ്ങനാശേരി, പൊൻകുന്നം എന്നിവിടങ്ങളിൽ സന്തോഷിനെതിരെ കേസുണ്ട്. 

കുട്ടവഞ്ചിയിൽ മീൻപിടിക്കുന്നവരെന്ന വ്യാജേനയാണ് കുറുവ മോഷണ സംഘം പല സ്ഥലങ്ങളിലും താമസിക്കുന്നതെന്നു പൊലീസ് പറഞ്ഞു. കുടുംബ സമേതമാണ് കുറുവ സംഘം കേരളത്തിലെത്തിയത്. 14പേരാണ് മോഷണ സംഘത്തിലുള്ളത്. മൂന്നു പേരെയാണ് പൊലീസിനു തിരിച്ചറിയാൻ കഴിഞ്ഞത്. മറ്റുള്ളവരെ കണ്ടെത്താൻ ശ്രമം നടക്കുകയാണ്. മോഷണത്തിന് പോകുമ്പോൾ കുറുവ സംഘം മൊബൈൽ ഉപയോഗിക്കാറില്ല. 

English Summary:

The Kerala Police have arrested a man identified as Santosh Selvan, believed to be a member of the Kuruva theft Gang

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com