ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആദ്യമായി ഒപി ടിക്കറ്റിന് പണം ഈടാക്കാന്‍ തീരുമാനം. സൗജന്യമായിരുന്ന ഒപി ടിക്കറ്റിന് ഇനി മുതല്‍ പത്തു രൂപ ഈടാക്കും. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. 

ബിപിഎല്‍ വിഭാഗത്തെ നിരക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. തീരുമാനത്തോട് പ്രതിപക്ഷം വിയോജിച്ചു. ആശുപത്രി സൂപ്രണ്ടിന്റെ ഓഫിസില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയിലാണ് ആശുപത്രി വികസന സമിതി യോഗം ചേര്‍ന്നത്.

ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. മറ്റു മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ നിരക്ക് ഏര്‍പ്പെടുത്തിയതു ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരത്തും പത്തു രൂപ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

English Summary:

Decision to charge money for OP tickets at Thiruvananthapuram Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com