ADVERTISEMENT

കോഴിക്കോട്∙ മെഡിക്കൽ കോളജിൽ യുവതി മരിച്ചത് ചികിത്സാ പിഴവിനെത്തുടർന്നെന്ന് പരാതി. പേരാമ്പ്ര കൂത്താളി പൈതോത്ത് കേളൻ മുക്കിലെ കാപ്പുമ്മൽ ഗിരീഷിന്റെ ഭാര്യ രജനി (37) ആണ് മരിച്ചത്. കാലുവേദനയെ തുടർന്ന് ഈ മാസം നാലിനാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ രജനി ചികിത്സ തേടി എത്തിയത്. എന്നാൽ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ഡോക്ടർമാർ മാനസിക വിഭാഗത്തിലെ ചികിത്സക്ക് വിധേയയാക്കുകയായിരുന്നു. 

വാർഡിൽ രോഗിയെ പരിശോധിക്കാനെത്തിയ മറ്റൊരു ഡോക്ടർ ഇവരുടെ കേസ് ഷീറ്റ് കാണാനിടയാവുകയും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചതിൽ നിന്നും യുവതിയെ ഡോക്ടർ ന്യൂറോളജി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. തുടർന്ന് രോഗം മൂർച്ഛിച്ച യുവതിയെ അത്യാഹിത വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. ഞരമ്പുകളിൽ അമിതമായ ബാക്ടീരിയ ബാധ മൂലം ഉണ്ടാവുന്ന ജിബിഎസ് എന്ന രോഗമായിരുന്നു യുവതിക്കെന്നും ഇത് തിരിച്ചറിയാതെ മറ്റൊരു വിഭാഗത്തിൽ ചികിത്സ നൽകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. 

എട്ടാം തിയതി മുതൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ യുവതി ഇന്നു പുലർച്ചെ 5 മണിയോടെയാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ പേരാമ്പ്ര പൊലീസിന് കുടുംബം പരാതി നൽകിയിട്ടുണ്ട്. മക്കൾ: അഭിഷേക് കൃഷ്ണ, അഭിനവ് കൃഷ്ണ, അഭിനന്ദ് കൃഷ്ണ.

English Summary:

Alleged Medical Negligence Claims Life of Young Mother in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com