ADVERTISEMENT

ചെന്നൈ∙ തഞ്ചാവൂരിൽ സർക്കാർ സ്കൂൾ അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തഞ്ചാവൂരിലെ മല്ലിപ്പട്ടണം സർക്കാർ സ്കൂൾ അധ്യാപികയായ രമണി (26) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് രമണി ജോലി ചെയ്തിരുന്ന മല്ലിപട്ടണം ഹൈസ്‌കൂളിൽ വച്ച് അക്രമി അധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയായ ചിന്നമന സ്വദേശി മദന്‍ (30) അറസ്റ്റിലായിട്ടുണ്ട്.

മദൻ നേരത്തെ രമണിയെ വിവാഹം കഴിക്കാനായി ആഗ്രഹിച്ചിരുന്നു. മദനും കുടുംബവും രമണിയുടെ വീട്ടുകാരെ കണ്ടാണ് വിവാഹാഭ്യർഥന നടത്തിയത്. എന്നാൽ രമണി വിവാഹാഭ്യർഥന നിരസിച്ചു. ഇതിൽ പ്രകോപിതനായാണ് മദൻ രമണിയെ കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ സ്കൂളിൽ എത്തിയ മദൻ വെട്ടുകത്തി ഉപയോഗിച്ച് രമണിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രമണിയെ പട്ടുകോട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

സംഭവത്തിൽ സേതുഭവഛത്രം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദനെ സംഭവസ്ഥലത്തുനിന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തെ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് ശക്തമായി അപലപിച്ചു. ഇത്തരം അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അക്രമിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

T.N. government school teacher murdered on campus in Thanjavur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com