ADVERTISEMENT

പത്തനംതിട്ട∙ എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ വിദ്യാർഥിനി അമ്മു എ.സജീവ് ഉപയോഗിച്ചിരുന്ന ഫോണിന് മുൻപ് പാസ്‌വേഡ് ഉണ്ടായിരുന്നെന്നും ഇപ്പോൾ സ്ക്രീൻലോക്ക് മാത്രമാണുള്ളതെന്നും ഇതു പരിശോധിക്കണമെന്നും സഹോദരൻ അഖിൽ സജീവ്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെത്തിയ അഖിൽ സജീവ് അമ്മുവിന്റെ ചികിത്സാ കാര്യത്തിൽ ജനറൽ ആശുപത്രിയിൽ വീഴ്ചയുണ്ടായി എന്ന വിമർശനം ആവർത്തിച്ചു. ആശുപത്രിയിലെത്തിയ സമയം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും സഹപാഠികളുടെ പങ്ക് അന്വേഷിക്കണമെന്നും സഹോദരൻ പറഞ്ഞു.

‘‘അമ്മുവിനെ തിരുവനന്തപുരത്തേക്കു റഫർ ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. അന്ന് ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ആരോ ബോധപൂർവം പറഞ്ഞ കളവാണിതെന്നും സഹോദരൻ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച അമ്മുവിനെ വിളിച്ച് കിട്ടാതിരുന്നപ്പോൾ വാർഡനെ ഉൾപ്പെടെ പലതവണ വിളിച്ചിരുന്നു. എന്താണു സംഭവിച്ചതെന്ന് ഒപ്പമുണ്ടായവർ വ്യക്തമായി പറഞ്ഞില്ല. എന്തൊക്കെയോ മറയ്ക്കാനുള്ള ശ്രമങ്ങൾ നടന്നെന്നു കരുതുന്നു. 

വീഴ്ചയിൽ കാലിന് ഒടിവുണ്ടായി എന്നതു മാത്രമാണു മനസിലായത്. അമ്മയുടെ വീട് കോട്ടയത്താണ്. ഗൗരവം തിരിച്ചറിഞ്ഞ് അടുത്തുള്ള മെച്ചപ്പെട്ട ആശുപത്രിയിലേക്കാണു മാറ്റേണ്ടിയിരുന്നത്. സഹോദരി ജീവനൊടുക്കില്ലെന്നു വിശ്വസിക്കുന്നു’’– അഖിൽ പറഞ്ഞു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കാലതാമസം ഉണ്ടായി എന്നതിലും കുടുംബത്തിന് പരാതിയുണ്ട്.

English Summary:

Family of Ammu A. Sajeev, a nursing student who tragically passed away, has raised serious concerns about potential medical negligence at Pathanamthitta General Hospital.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com