ജാർഖണ്ഡിൽ അധികാരം ഉറപ്പിച്ച് ഇന്ത്യാ മുന്നണി; എൻഡിഎ തരംഗത്തിൽ മഹാരാഷ്ട്ര
| Maharashtra Jharkhand Election Results 2024
Mail This Article
മുംബൈ ∙ ജാർഖണ്ഡിൽ ഇന്ത്യാ മുന്നണിയ്ക്ക് അധികാരത്തുടർച്ച. പുറത്തുവന്ന ഫലസൂചനകൾ പ്രകാരം ഇന്ത്യാ സഖ്യം 56 സീറ്റുകളിലും എൻഡിഎ 24 സീറ്റുകളിലും വിജയിച്ചു. അതേസമയം മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ അധികാരം ഉറപ്പിച്ചു. 288 സീറ്റുകളിൽ 223 ഇടത്താണ് എൻഡിഎ സഖ്യം വിജയിച്ചത്. തകർന്നടിഞ്ഞ ഇന്ത്യാ സഖ്യം 56 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്.
മഹാരാഷ്ട്രയിൽ മഹായുതിയുടെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാർ എന്നിവരാണ് വിജയിച്ചത്. ബാരാമതിയിൽ അജിതിനെതിരെ നിർത്തിയ ശരദ് പവാർ വിഭാഗത്തിന്റെ സ്ഥാനാർഥി യുഗേന്ദ്ര പവാർ തോൽവി നേരിട്ടു.
ജാർഖണ്ഡിൽ 81 സീറ്റുകളിലാണ് മത്സരം നടന്നത്. പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി ഹേമന്ത് സോറൻ, കൽപന സോറൻ, മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ചംപയ് സോറൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാൻഡി എന്നിവരെല്ലാം മുന്നിലാണ്.