ADVERTISEMENT

പാലക്കാട്∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാരിയർ. ഏത് തിരഞ്ഞെടുപ്പു വന്നാലും കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായത്. അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റി കോൺഗ്രസ് ഭരിക്കുമെന്നും സന്ദീപ് വാരിയർ പറഞ്ഞു. ബിജെപിയിലെ പ്രശ്നങ്ങളെ തുടർന്ന് തിരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് സന്ദീപ് വാരിയർ ബിജെപി വിട്ട് കോൺഗ്രസിലെത്തിയത്.

‘‘ സന്ദീപ് വാരിയർ ഒന്നുമല്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ട്. അവരുടെ സ്നേഹത്തിന് നന്ദിയുണ്ട്. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തി. പരാജയത്തിന്റെ ഉത്തരവാദിത്തം കെ.സുരേന്ദ്രനാണ്. സുരേന്ദ്രൻ രാജിവയ്ക്കാതെ ബിജെപി കേരളത്തിൽ രക്ഷപ്പെടില്ല. സി.കൃഷ്ണകുമാർ സ്ഥാനാർഥി ആയതുകൊണ്ടാണ് തിരിച്ചടിയുണ്ടായത്. ഏത് തിരഞ്ഞെടുപ്പു നടന്നാലും കൃഷ്ണകുമാറാണ് സ്ഥാനാർഥി. മാരാർജി ഭവനിൽനിന്ന് സുരേന്ദ്രനെയും സംഘത്തെയും അടിച്ചു പുറത്താക്കി ചാണകവെള്ളം തളിക്കാതെ ബിജെപി രക്ഷപ്പെടില്ല. അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ കോൺഗ്രസ് വിജയിക്കും ’’–സന്ദീപ് വാരിയർ പറഞ്ഞു.

English Summary:

Palakkad Byelection- Sandeep Varrier criticizes BJP Kerala leadership, calling for K. Surendran's expulsion and predicting Congress victory in Palakkad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com