‘മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല; 3 പാർട്ടികളുടെയും നേതാക്കൾ ഒരുമിച്ച് തീരുമാനിക്കും’
| Maharashtra Assembly Election Results 2024
Mail This Article
മുംബൈ∙ മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം അധികാരം ഉറപ്പിച്ചതോടെ ഏക്‌നാഥ് ഷിൻഡെയുടെ പിൻഗാമിയായി ആര് മുഖ്യമന്ത്രിയാകും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയെ സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ടെന്ന് രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. എന്നാൽ എല്ലാവരുമായും കൂടിയാലോചിച്ച ശേഷമേ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഖ്യ നേതാക്കളോട് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.
‘‘മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. മൂന്നു പാർട്ടികളുടെയും നേതാക്കൾ ഒരുമിച്ച് ഇരുന്ന് ഇത് തീരുമാനിക്കും. തീരുമാനം എല്ലാവർക്കും സ്വീകാര്യമായിരിക്കും, ഇതിൽ ഒരു തർക്കവുമില്ല’’ – ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അവസാന ഫലങ്ങൾ വരട്ടെയെന്നാണ് മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിനു മറുപടിയായി ഏക്നാഥ് ഷിൻഡെ പറഞ്ഞത്. നമ്മൾ ഒരുമിച്ചു തിരഞ്ഞെടുപ്പിൽ മത്സരിച്ചതുപോലെ, മൂന്ന് പാർട്ടികളും ഒരുമിച്ച് ഇരുന്നു തീരുമാനമെടുക്കുമെന്നും ഷിൻഡെ പറഞ്ഞു.