ADVERTISEMENT

തിരുവനന്തപുരം∙ കാരക്കോണം മെഡിക്കൽ കോളജ് ഡയറക്ടർ ബെന്നറ്റ് ഏബ്രഹാമുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ മെഡിക്കൽ കോളജിൽ റെയ്ഡ് നടത്തി കർണാടക പൊലീസ്. സ്വകാര്യ ആവശ്യത്തിനായി കർണാടക സ്വദേശികളിൽനിന്ന് ഏഴരക്കോടി രൂപ വാങ്ങി തിരികെ നൽകാതിരുന്നതുമായി ബന്ധപ്പട്ട കേസിലാണ് കർണാടക പൊലീസ് കാരക്കോണം മെഡിക്കൽ കോളജിൽ റെയ്ഡ് നടത്തിയത്. 

കർണാടക മല്ലേശ്വരം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ ബെന്നറ്റ് ഏബ്രഹാം ഒളിവിലാണ്. പ്രതിക്ക് കർണാടക ജില്ലാ കോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാത്തതിനാൽ കോടതിയുടെ ഉത്തരവ് പ്രകാരമാണ് കാരക്കോണം മെഡിക്കൽ കോളജിൽ കർണാടക പൊലീസ് പ്രതിയായ ബെന്നറ്റ് ഏബ്രഹാമിനെ കണ്ടെത്തുന്നതിനായി റെയ്ഡ് ആരംഭിച്ചിച്ചത്.

English Summary:

Fraud Case: Karnataka Police Raid in Karakonam Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com