ADVERTISEMENT

തിരുവനന്തപുരം∙ തർക്കം പറഞ്ഞുതീർക്കാൻ പ്രിൻസിപ്പൽ വിളിച്ച യോഗത്തിൽ തമ്മിലടിച്ച് വിദ്യാർഥികൾ. തിങ്കളാഴ്ച രാവിലെ കാട്ടാക്കടക്കടുത്ത് പൂവച്ചൽ സ‍ർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. സംഘർഷത്തിനിടെ പരുക്കേറ്റ പ്രിൻസിപ്പലിനെയും അധ്യാപകരെയും പിടിഎ പ്രസിഡന്റിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലെ അറുപതോളം കസേരകളും വിദ്യാർഥികൾ തല്ലിത്തകർത്തു. പരസ്പരം കസേരകൾ വലിച്ചെറിഞ്ഞായിരുന്നു ഇരുവിഭാഗം വിദ്യാർഥികൾ സ്കൂളിൽ ഏറ്റുമുട്ടിയത്.

സ്കൂളിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ചെറിയതോതിൽ വാക്കേറ്റവും സംഘർഷവും പതിവായിരുന്നെന്ന് അധ്യാപകർ പറയുന്നു. തർക്കം സമൂഹമാധ്യമങ്ങൾ വഴിയുള്ള പോർ വിളിയിലേക്കും വളർന്നിരുന്നു. ഇതോടെയാണ് തിങ്കളാഴ്ച രാവിലെ പത്തരയോടെ പൂവച്ചൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുള്ള ത‍ർക്കം പരിഹരിക്കാൻ യോഗം തുടങ്ങിയത്. പ്രിൻസിപ്പൽ എൽ.ടി.പ്രിയ, പിടിഎ പ്രസിഡന്റ് ആർ.രാഘവലാൽ, എസ്എംസി ചെയർമാൻ അസിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. ഇരുപക്ഷത്തു നിന്നുമായി 20 വിദ്യാർഥികളും ചർച്ചയിൽ പങ്കെടുത്തിരുന്നു. എന്നാൽ പരാതികൾ കേൾക്കുന്നതിനിടെ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു.

ഏറ്റുമുട്ടലിനിടെ വിദ്യാർഥികൾ പരസ്പരം കസേരകൾ വലിച്ചെറിഞ്ഞ് ആക്രമിച്ചു. കയ്യേറ്റം തടയുന്നതിനിടെ കസേര കൊണ്ടുള്ള ഏറിൽ പ്രിൻസിപ്പലിന്റെ മൂക്കിനു ക്ഷതമേറ്റു. നെഞ്ചിൽ ഇടിയേറ്റ് പിടിഎ പ്രസിഡന്റ് തളർന്നുവീഴുകയും ചെയ്തതോടെ, സംഘർഷം ഒഴിവാക്കാൻ ഇരുകൂട്ടർക്കും ഇടയിൽ അധ്യാപകർ ‍നിലയുറപ്പിച്ചു. ഇതോടെ ഇവർക്കും മർദനമേറ്റു. കാട്ടാക്കട പൊലീസെത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്.

English Summary:

Students Clash in School Meeting: Principal also got injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com