ADVERTISEMENT

ന്യൂഡൽഹി∙ ഭരണഘടന നമ്മുടെ എല്ലാ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റിയ വഴിവിളക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാർഷികത്തിൽ, സുപ്രീം കോടതിയിൽ നടക്കുന്ന ഭരണഘടനാ ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോദി.

ജമ്മു കശ്മീരിൽ ഭരണഘടന പൂർണമായും നടപ്പിലാക്കി, ആദ്യമായി അവിടെ ഭരണഘടനാ ദിനം ആചരിച്ചു. ‘രാഷ്ട്രം ആദ്യം’ എന്ന വികാരം ഭരണഘടനയെ നൂറ്റാണ്ടുകളോളം ജീവസ്സുറ്റതാക്കി നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു. 75 വർഷത്തെ വെല്ലുവിളികൾ നേരിടാൻ ഭരണഘടന യഥാർഥ പാത കാണിച്ചു തന്നു.  അടിയന്തരാവസ്ഥയുടെ വെല്ലുവിളി നേരിടാനും ഭരണഘടന സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Narendra Modi in Constitution Day: Jammu and Kashmir Celebrates Constitution Day for the First Time': Modi's Speech Mentions Emergency**

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com