ADVERTISEMENT

തിരുവനന്തപുരം∙ നന്തൻകോട് കൂട്ടക്കൊല കേസിൽ കൊലപാതകം നടത്തുന്നതിനു മുൻപ് കേഡൽ ജിൻസൺ രാജ നിരവധി തവണ ഡമ്മിയിൽ പരീക്ഷണം നടത്തിയിരുന്നതായി സൈബർ സെൽ എസ്.ഐ പ്രശാന്ത്. കേസ് പരിഗണിക്കുന്ന ആറാം അഡീഷനൽ  സെഷൻസ് കോടതിയിലാണ് ഉദ്യോഗസ്ഥന്റെ മൊഴി. കൊല ചെയ്യുന്നതിനു ദിവസങ്ങൾക്ക് മുൻപ് തന്നെ മാതാപിതാക്കളുടെ ഡമ്മി നിർമിച്ച ശേഷം ട്രയിൽ നടത്തിയിരുന്നു. മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ കയറി മഴു ഉപയോഗിച്ച് കഴുത്ത് മുറിക്കുന്നത് കണ്ട് പടിച്ചതായും കേഡലിന്റെ ലാപ്ടോപ്പ് പരിശോധിച്ചപ്പോൾ കണ്ടെത്താൻ കഴിഞ്ഞുവെന്ന് പ്രശാന്ത് മൊഴി നൽകി. 

2017 ഏപ്രിൽ എട്ടിനാണ് കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളും സഹോദരിയുo ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്. ക്ലിഫ് ഹൗസിനു സമീപത്തുള്ള ബെയ്ന്‍സ് കോംപൗണ്ടിലെ 117ാം നമ്പര്‍ വീട്ടിലാണ് പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സാക്ഷി വിസ്താരം നാളെയും തുടരും. ഇതുവരെ 21 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു

English Summary:

Nanthancodu Murder case - New evidence presented in the Nanthancodu mass murder case. trial reveals that accused Cadell Jeanson Raja conducted practice stabbings on dummies resembling his family members.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com