ADVERTISEMENT

പരുമല∙ സിപിഎം പരുമല ലോക്കൽ കമ്മിറ്റിയിലെ 18 ബ്രാഞ്ച് സെക്രട്ടറിമാരിൽ 11 പേർ രാജിക്കത്ത് നൽകി. സംസ്ഥാന സെക്രട്ടറിയ്ക്കാണു കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം 27ന് നടന്ന ലോക്കൽ സമ്മേളന‌ത്തിൽ തിരഞ്ഞെടുത്ത സെക്രട്ടറി ഷിബു വർഗീസിനോട് വിരുദ്ധതയുള്ളവരാണ് രാജി നൽകിയത്.

ലോക്കൽ സമ്മേളനം ബഹളത്തിലും ഇറങ്ങി പോകലിലും കലാശിച്ചിരുന്നു. സമ്മേളനത്തിൽ ആദ്യാവസാനം പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനുവിനോട് അന്ന് ഒരു വിഭാഗം പ്രതിനിധികൾ തട്ടിക്കയറുകയും ചെയ്തിരുന്നു.

പരുമലയിലെ 18 ബ്രാഞ്ചുകളിലെ 245 പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 56 പ്രതിനിധികളാണ് അന്ന് സമ്മേളനത്തിൽ പങ്കെടുത്തത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ഷിബു വർഗീസിനെ പ്രഖ്യാപിച്ചതോടെ പ്രതിനിധികൾ ഒന്നടങ്കം ബഹളവും മുദ്രാവാക്യവുമായി രംഗത്തെത്തി. ഷിബു വർഗീസിനെ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് അന്ന് പ്രതിനിധികളിൽ ഭൂരിപക്ഷവും പറഞ്ഞിരുന്നു.

ഈ വാദങ്ങളൊന്നും അംഗീകരിക്കാൻ നേതൃത്വം തയാറായിരുന്നില്ല. അന്ന് 37 പ്രതിനിധികൾ മുദ്രാവാക്യം വിളിച്ച് ഇറങ്ങി പോയിരുന്നു. ഷിബു വർഗീസിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയില്ലെങ്കിൽ ഇറങ്ങിപ്പോയ ബ്രാഞ്ച് സെക്രട്ടറിമാർ അടക്കമുള്ളവർ രാജിവയ്ക്കുമെന്ന് അന്നേ പ്രഖ്യാപിച്ചിരുന്നതാണ്. ജില്ലാ സെക്രട്ടറി ഏകപക്ഷീയമായ തീരുമാനം അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച്‌ പ്രതിനിനിധികൾ ഒപ്പിട്ട പരാതി സംസ്ഥാന കമ്മിറ്റിക്ക് നൽകിയിരുന്നു.

English Summary:

CPM Internal Conflict: 11 Branch Secretaries Resign in Parumala Local Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com