തൃശൂരിൽ നാടോടി സംഘത്തിനിടയിലേക്ക് തടിലോറി പാഞ്ഞുകയറി; 2 കുട്ടികളുൾപ്പെടെ 5 മരണം
| Thrissur Nattika Lorry Accident
Mail This Article
തൃശൂർ ∙ തൃപ്രയാറിനടുത്തു നാട്ടികയില്‍ തടിലോറി നാടോടിസംഘത്തിനിടയിലേക്കു പാഞ്ഞുകയറി 5 മരണം. മരിച്ചവരിൽ 2 കുട്ടികളുമുണ്ട്. പരുക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരമാണ്. ജെ.കെ. തിയറ്ററിനടുത്തു പുലർച്ചെ നാലിനായിരുന്നു അപകടം. വഴിയരികില്‍ ഉറങ്ങിക്കിടന്ന നാടോടികളാണു മരിച്ചത്. കാളിയപ്പന്‍ (50), നാഗമ്മ (39), ബംഗാഴി (20), ജീവന്‍ (4), മറ്റൊരു കുട്ടി എന്നിവരാണ് മരിച്ചത്.
കണ്ണൂരിൽനിന്ന് എറണാകുളം ഭാഗത്തേക്കു പോവുകയായിരുന്ന തടിലോറിയാണ് അപകടത്തിൽപ്പെട്ടത്. 10 പേർ അടങ്ങുന്ന നാടോടി സംഘമാണ് റോഡരികിൽ ഉറങ്ങിക്കിടന്നിരുന്നത്. ഇതിൽ 5 പേർ മരിച്ചു. ഗുരുതര പരുക്കുകളോടെ 3 പേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീരദേശ ഹൈവേ നിർമാണം നടക്കുന്ന ഭാഗമാണിത്. മൃതദേഹങ്ങൾ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഡൈവേർഷൻ ബോർഡ് ഡ്രൈവർ കാണാതിരുന്നതാണ് അപകടകാരണം. ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു. മദ്യലഹരിയിൽ ക്ലീനറാണു വാഹനമോടിച്ചതെന്നു പൊലീസ് പറഞ്ഞു.