കോഴിക്കോട് ലോഡ്ജിൽ യുവതി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല
Mail This Article
×
കോഴിക്കോട്∙ സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം പട്ടിക്കാട് സ്വദേശി ഫസീലയെയാണ് എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന അബ്ദുള്‍ സനൂഫ് എന്നയാളെ തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായിട്ടുണ്ട്.
ഞായർ രാത്രി 11 മണിയോടെയാണ് യുവാവും യുവതിയും ലോഡ്ജില്‍ മുറിയെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ മുറിയില്‍നിന്ന് പുറത്തുപോയ യുവാവ് തിരികെ എത്തിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടത്. മുറിയില്‍നിന്ന് ആധാര്‍ കാര്‍ഡ് ഉൾപ്പെടെയുള്ള രേഖകള്‍ പൊലീസ് കണ്ടെടുത്തു. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.
English Summary:
Woman found dead in Eranhipalam Lodge- Young woman from Palakkad was found deceased in a lodge room near Eranhipalam. The man who accompanied her is missing.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.