ADVERTISEMENT

പത്തനംതിട്ട∙ ബിജെപിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമ പ്രവർത്തകനെയും വെറുതെ വിടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഏതു കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ നൂറുകണക്കിനു ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാൻ കഴിഞ്ഞ മൂന്നു നാലു ദിവസമായി മാധ്യമങ്ങൾ നടത്തുന്ന ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേടുകൾ കാണിക്കുന്ന ഒരുത്തനെയും വെറുതെ വിടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

തനിക്കെതിരെ മാധ്യമങ്ങള്‍ ചവറ് വാര്‍ത്തകളാണ് നല്‍കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ ആക്ഷേപം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ബിജെപിയിൽ ചേരിപ്പോര് രൂക്ഷമായത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.

English Summary:

K. Surendran on BJP Rift Reports - Lashes out at media: "Won't spare anyone who indulges in unethical practices’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com