പിണറായിക്ക് 77.74 ലക്ഷം, സതീശന് 1.42 ലക്ഷം: ഇന്‍ഷുറന്‍സില്ല, ചികിത്സചെലവ് സർക്കാർവക
Mail This Article
×
തിരുവനന്തപുരം∙ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും സ്വന്തമായും കുടുംബാംഗങ്ങളുടെയും ചികിത്സാ ചെലവ് ഇനത്തില്‍ കൈപ്പറ്റിയത് 1.73 കോടി രൂപ. 2021 ജൂലൈ 7 മുതല്‍ 2024 ഒക്‌ടോബര്‍ 3 വരെ മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് ഇനത്തില്‍ കൈപ്പറ്റിയ തുകയുടെ കണക്കുകളാണ് പൊതുഭരണ വകുപ്പ് (അക്കൗണ്ട്‌സ്) വിഭാഗം നല്‍കിയത്.
ഈ കാലയളവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി കൈപ്പറ്റിയത് 77,74,356 രൂപയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ചികിത്സാ ചെലവ് 1,42,123 രൂപയാണ്. മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി.ഗോവിന്ദന്‍ 2,22,256 രൂപ കൈപ്പറ്റി. മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും ധനവകുപ്പ് മുഖാന്തരം പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
English Summary:
Medical Expenses of Ministers: List of Medical reimbursement claims made by Kerala's top political figures, including the Chief Minister, Ministers, and Leader of Opposition
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.