ADVERTISEMENT

ന്യൂഡൽഹി∙ സംഭാൽ പള്ളി സർവേയ്ക്കെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി ഷാഹി ജുമാ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി. സർവേ നടത്താനുള്ള കോടതി ഉത്തരവിനെതിരെയാണ് ഹർജി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ഹർജി നാളെ പരിഗണിക്കും. മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് മുൻപ് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട് പ്രദേശിക കോടതിയിൽ നംവബർ 19ന് കേള ദേവി ക്ഷേത്ര കമ്മിറ്റി അംഗങ്ങൾ ഹർജി നൽകിയിരുന്നു.

തുടർന്നാണ് സർവേ നടത്താൻ കോടതി ഉത്തരവിടുന്നത്. കോടതി വിധിയുമായി 24ന് സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ പ്രദേശത്തെ മുസ്‌ലിങ്ങൾ തടഞ്ഞു. ഇത് വലിയ സംഘർഷത്തിലാണ് കലാശിച്ചത്. സംഭവത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും 25 പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

English Summary:

Sambhal Mosque Survey : Shahi Jama Masjid Committee has taken the mosque survey case to the Supreme Court, challenging a lower court's order.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com