ADVERTISEMENT

കൊല്ലം∙ അയത്തിൽ ജംക്‌ഷനു സമീപം നിർമാണത്തിലിരുന്ന പാലം തകർന്നുവീണു. ദേശീയപാത വികസനത്തിന്റെ ഭാഗമായി  നിർമിക്കുന്ന ചൂരാങ്കൽ പാലമാണ് പൊളിഞ്ഞുവീണത്.  സ്ലാബ് കോൺക്രീറ്റ് ചെയ്യുന്നതിനിടെ പാലത്തിന്റെ  മധ്യഭാഗം തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. 

ഇതേ സ്ഥലത്ത് അപകടം ഉണ്ടാകുന്നത് നാലാം തവണയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. തൂണിനു ബലക്ഷയം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരത്തേ ഉണ്ടായിട്ടുണ്ട്. ഇടയ്ക്കു  പാലം പണി മുടങ്ങുകയും പൊളിച്ചുമാറ്റുകയും ചെയ്തിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.

അയത്തിൽ ജംക്ഷന് സമീപം നിർമാണത്തിലിരുന്ന പാലം തകർന്നുവീണപ്പോൾ (ചിത്രം : മനോരമ)
അയത്തിൽ ജംക്ഷന് സമീപം നിർമാണത്തിലിരുന്ന പാലം തകർന്നുവീണപ്പോൾ (ചിത്രം : മനോരമ)
English Summary:

Kollam Bridge Collapse - Choorankal Bridge, under construction near Ayathil Junction, collapsed during slab concreting. While there were no injuries, this incident marks the fourth structural failure at the site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com