സർക്കാരിന് തിരിച്ചടി; കെടിയുവിലെ താത്കാലിക വിസി നിയമനത്തിന് സ്റ്റേ ഇല്ല
Mail This Article
×
കൊച്ചി∙ കേരള സാങ്കേതിക സർവകലാശാല (കെടിയു) താത്കാലിക വൈസ് ചാൻസലർ ആയി പ്രഫ. കെ.ശിവപ്രസാദിന്റെ നിയമനം സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചു. താൽക്കാലിക വിസിയെ നിയമിച്ച ചാൻസലറുടെ നടപടി ചോദ്യം ചെയ്തു സർക്കാർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി.
കെടിയു വിസിയുടെ ചുമതല വഹിച്ചിരുന്ന ഡിജിറ്റൽ വിസി ഡോ. സജി ഗോപിനാഥ് കാലാവധി പൂർത്തിയാക്കിയതോടെയാണ് പ്രഫ. കെ.ശിവപ്രസാദിന് ചുമതല നൽകിയത്. കെടിയുവിലേക്ക് ഡോ.സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ.പി.ആർ.ഷാലിജ്, ഡോ.വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പാനലാണ് സർക്കാർ നൽകിയിരുന്നത്.
English Summary:
KTU Vice Chancellor Appointment – Kerala High Court dismissed the government's plea to halt the appointment of Prof. K. Sivaprasad as the interim Vice Chancellor of KTU.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.