ADVERTISEMENT

കൊച്ചി ∙ ശബരിമല മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രത്തിനു ചുറ്റും മഞ്ഞൾ വിതറുന്നതും മറ്റ് ഭക്തർക്ക് അസൗകര്യമാകരുതെന്ന് ഹൈക്കോടതി. ഈ ചടങ്ങുകൾ ആചാരത്തിന്റെ ഭാഗമല്ല. അതുകൊണ്ടു തന്നെ മറ്റുള്ള ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. ഇക്കാര്യം സംബന്ധിച്ച് അവബോധമുണ്ടാക്കാനുള്ള കാര്യങ്ങൾ പരസ്യപ്പെടത്തണമെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി. 

പതിനെട്ടാം പടിയിൽ പൊലീസുകാർ നിന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ നിയമാനുസൃത നടപടികൾ സ്വീകരിക്കാമെന്ന് ശബരിമല പൊലീസ് കോഓര്‍ഡിനേറ്റർക്ക് ഹൈക്കോടതി നിർദേശം നൽകി. ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എഡിജിപി എസ്.ശ്രീജിത്ത് ഇന്ന് ഹൈക്കോടതിയിൽ നേരിട്ടു ഹാജരായി. ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിക്കുകയും ആചാരങ്ങൾ പാലിക്കുകയും വേണമെന്ന് ഹൈക്കോടതി ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നു ശ്രീജിത്ത് നേരിട്ടു ഹാജരാകുമെന്ന് സർക്കാർ ഇന്നലെ വ്യക്തമാക്കി.

മാളികപ്പുറത്ത് നാളികേരം ഉരുട്ടുന്ന തീർഥാടകർ. ചിത്രം: ഹരിലാൽ• മനോരമ
മാളികപ്പുറത്ത് നാളികേരം ഉരുട്ടുന്ന തീർഥാടകർ. ചിത്രം: ഹരിലാൽ• മനോരമ

പമ്പ–നിലയ്ക്കൽ കെഎസ്ആർടിസി ലോ ഫ്ലോർ ബസ് കത്തിയ സംഭവത്തിൽ 4 ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായി കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. അപകടത്തിനു കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബാറ്ററിയിൽ നിന്നുള്ള കേബിളുകൾ കൃത്യമായി ഘടിപ്പിച്ചിരുന്നില്ല. സംഭവത്തെ കുറിച്ച് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ പേരൂർക്കട ഡിപ്പോയിലെ രാജേഷ് കുമാർ, ലാൽ എന്നിവരെ സസ്പെൻഡ് ചെയ്തു. സൂപ്പർവൈസർ ഡിപ്പോ എൻജിനീയർ എന്നിവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചെന്നും കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു.

English Summary:

Sabarimala Rituals: The Kerala High Court has ruled that rolling coconuts and scattering turmeric at Sabarimala's Malikappuram should not obstruct other devotees. The court clarified that these are not official rituals and urged for public awareness regarding considerate temple practices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com