ശബരിമലയിൽ മൂന്നു തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു
Mail This Article
×
പത്തനംതിട്ട∙ ശബരിമല ദർശനത്തിനെത്തിയ മൂന്ന് തീർഥാടകർ മല കയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശികളായ വേൽപ്പുരി വെങ്കയ്യ (65), നീലം ചന്ദ്രശേഖർ (55), ബെംഗളൂരു സ്വദേശി സി.പി.കുമാർ (44) എന്നിവരാണ് മരിച്ചത്.
വേൽപ്പുരി വെങ്കയ്യയ്ക്ക് നീലിമലയിൽ വച്ച് ബുധൻ രാത്രി 8.47ന് നെഞ്ചുവേദന ഉണ്ടായതിനെ തുടർന്ന് പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വ്യാഴം പുലർച്ചെ 3.23ന് അപ്പാച്ചിമേട്ടിൽ വച്ചാണ് സി.പി.കുമാർ അസ്വസ്ഥത പ്രകടിപ്പിച്ചത്. തുടർന്ന് അപ്പാച്ചിമേട് കാർഡിയോളജി സെന്ററിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച പമ്പ ഒന്നാം നമ്പർ ഷെഡിൽ വച്ചാണ് നീലം ചന്ദ്രശേഖറിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടർന്ന് പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
English Summary:
Sabarimala Pilgrimage 2024 - Three Pilgrims dies due to Cardiac Arrest. Two from Andhra Pradesh and One from Bengaluru
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.