ADVERTISEMENT

മുംബൈ∙ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ എയർ ഇന്ത്യ പൈലറ്റ് സൃഷ്ടി തുലി ആത്മഹത്യ ചെയ്യുന്നതിനു നിമിഷങ്ങൾക്ക് മുൻപ് കാമുകൻ ആദിത്യ പണ്ഡിറ്റിനെ വിഡിയോ കോൾ ചെയ്തിരുന്നതായി പൊലീസ്. വിഡിയോ കോളിൽ സൃഷ്ടിയും ആദിത്യയും തമ്മിൽ വഴക്കുണ്ടായി. അതിനുശേഷം ആദിത്യ ഡൽഹിയിലേക്ക് പോയി. കുറച്ചു ദിവസം കൂടി തന്നോടൊപ്പം നിൽക്കാൻ ആദിത്യയോട് സൃഷ്ടി ആവശ്യപ്പെട്ടെങ്കിലും നിരസിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുമെന്ന് സൃഷ്ടി നേരത്തേ ആദിത്യയോട് പറഞ്ഞിരുന്നു. എന്നിട്ടും ആദിത്യയുടെ മനസ്സു മാറാതെ വന്നപ്പോഴാണ് സൃഷ്ടി വിഡിയോ കോൾ വിളിച്ചതും തൂങ്ങിമരിക്കാനുള്ള തയാറെടുപ്പ് കാമുകനെ കാണിച്ചതും.

സൃഷ്ടിയുമായുള്ള തന്റെ ചില ചാറ്റുകൾ ആദിത്യ  ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സൃഷ്ടി ആത്മഹത്യ ചെയ്താൽ താനും ആത്മഹത്യ ചെയ്യുമെന്ന് പറ‍ഞ്ഞിരുന്നതായി ആദിത്യ പൊലീസിനോട് പറഞ്ഞു. ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ആദിത്യയുടെ ഫോൺ ഫൊറൻസിക് വിദഗ്ധർക്ക് അയച്ചിട്ടുണ്ട്. സംഭവം നടന്ന ദിവസം ഇരുവരും തമ്മിൽ 11 തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഇതു കൂടാതെ സൃഷ്ടിയുടെ ഫോണിൽ നിരവധി മിസ്ഡ് കോളുകളും വന്നിരുന്നു.

അന്ധേരിയിലെ മാറോൾ ഏരിയയിലെ കനകിയ റെയിൻ ഫോറസ്റ്റ് കെട്ടിടത്തിലെ വാടക ഫ്ലാറ്റിലാണ് സൃഷ്ടിയുടെ മൃതദേഹം കണ്ടെത്തിയത്.  വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദിത്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സൃഷ്ടിയെ ആദിത്യ പരസ്യമായി ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നതായി സൃഷ്ടിയുടെ അമ്മാവൻ പരാതി നൽകിയിട്ടുണ്ടെന്ന് പൊവായ് പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഭക്ഷണശീലം മാറ്റാനും സസ്യേതര ഭക്ഷണം കഴിക്കുന്നത് നിർത്താനുമാണ് ആദിത്യ സമ്മർദം ചെലുത്തിയിരുന്നത്.

ജീവനൊടുക്കുമെന്ന് സൃഷ്ടി പറഞ്ഞതിനു പിന്നാലെ ആദിത്യ ഫ്ലാറ്റിലെത്തിയപ്പോൾ വാതിൽ പൂട്ടിയതായി കണ്ടെന്നും ഡ്യൂപ്ലിക്കേറ്റ് താക്കോൽ നിർമിക്കുന്ന ഒരാളെ എത്തിച്ച് വാതിൽ തുറന്നപ്പോൾ സൃഷ്ടിയെ ഡേറ്റ കേബിളിൽ തൂങ്ങിയ കണ്ടെത്തിയെന്നുമാണ് പൊലീസ് പറയുന്നത്.  അന്ധേരിയിലെ സെവൻഹിൽസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഉത്തർപ്രദേശ് സ്വദേശിയായ സൃഷ്ടി കഴിഞ്ഞ വർഷം ജൂണിലാണ് മുംബൈയിൽ താമസമാക്കിയത്. രണ്ടു വർഷം മുൻപ് ഡൽഹിയിൽ കൊമേഴ്‌സ്യൽ പൈലറ്റ് കോഴ്‌സിനു പഠിക്കുന്നതിനിടെയാണ് ആദിത്യയെ പരിചയപ്പെട്ടത്. ആദിത്യ പിന്നീട് കോഴ്സ് ഉപേക്ഷിച്ചു. സംഭവത്തിൽ മറ്റൊരു വനിതാ പൈലറ്റിനും പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. സാമ്പത്തിക ആരോപണങ്ങളും കുടുംബം ആദിത്യക്കെതിരെ ഉന്നയിക്കുന്നുണ്ട്.

English Summary:

Female Pilot's Suicide: Tragic suicide of Air India pilot Sruthi Thuli in Mumbai. Boyfriend Aditya Pandit in custody for abetment to suicide after heated video call. Police investigate deleted messages & allegations of abuse.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com