ADVERTISEMENT

കോഴിക്കോട്∙ മേപ്പയൂർ ചങ്ങരംവള്ളിയിൽനിന്ന് ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ  കണ്ടെത്തി. കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ ആറു മണിയോടെയാണ് സ്നേഹാഞ്ജലിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഇന്നലെ വൈകിട്ട് നാല് മണിയോടുകൂടി ഒരാൾ പുഴയിൽ ചാടിയതായി സംശയമുണ്ടെന്ന് തോണിക്കാർ അറിയിച്ചതിന്റെ ഭാഗമായി കൊയിലാണ്ടി പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 

സ്നേഹാഞ്ജലിയുെട വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായും കുറച്ചു ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

English Summary:

Body of a young woman found in Muthambi River, Koyilandy: Tragedy struck in Koyilandy, Kerala, as the body of 24-year-old Snehanjali was recovered from the Muthambi River.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com