വാരാണസി റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം; 200 വാഹനങ്ങൾ കത്തിനശിച്ചു– വിഡിയോ
Mail This Article
×
ലക്നൗ∙ ഉത്തര്‍പ്രദേശിലെ വാരാണസി ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയിൽ വൻ തീപിടുത്തം. ഇരുന്നൂറോളം ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. പന്ത്രണ്ടോളം ഫയര്‍ എൻജിനുകൾ എത്തിയാണ് തീയണച്ചത്. റെയില്‍വേ പൊലീസും ആര്‍പിഎഫും പ്രാദേശിക പൊലീസും സ്ഥലത്തെത്തി.
ഷോര്‍ട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. ബൈക്കുകള്‍ക്കൊപ്പം സൈക്കിളുകളും കത്തിനശിച്ചിട്ടുണ്ട്. വാഹനങ്ങളില്‍ ഭൂരിപക്ഷവും റെയിൽവേ ജീവനക്കാരുടേതാണ്. അപകടത്തിൽ ആളപായമില്ല.
English Summary:
Varanasi Railway Station Fire: A massive fire engulfed the parking lot of Varanasi Junction Railway Station in Uttar Pradesh.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.