തിരഞ്ഞെടുപ്പുകൾ കഴിഞ്ഞു, വീണ്ടും ഇരുട്ടടി: പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി
Mail This Article
×
കൊച്ചി∙ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും വിവിധ ഉപതിരഞ്ഞെടുപ്പുകൾക്കും പിന്നാലെ രാജ്യത്ത് വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 16.5 രൂപയാണ് കൂട്ടിയത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഇതോടെ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വർധിച്ചു.
ഡൽഹിയിൽ 19 കിലോ വാണിജ്യ സിലിണ്ടറിനു വില 1818.5 രൂപയായി. കഴിഞ്ഞ മാസം ഇത് 1802 രൂപയായിരുന്നു. അഞ്ച് മാസത്തിനിടെ 172.5 രൂപയാണ് ഡൽഹിയിൽ കൂടിയത്. വാണിജ്യ സിലിണ്ടറിന് ഇപ്പോൾ കൊൽക്കത്തയിൽ 1927 രൂപയാണ് വില. നവംബറിൽ ഇത് 1911.50 രൂപയായിരുന്നു. മുംബൈയിൽ 1754.50 രൂപയ്ക്ക് ലഭിച്ചിരുന്ന സിലിണ്ടർ ഇന്ന് മുതൽ 1771 രൂപയായി. ചെന്നൈയിൽ 1980.50 പാചകവാതക സിലിണ്ടറിന്റെ വില.
English Summary:
Commercial Gas Cylinder Price: Commercial Cooking Gas Cylinder prices see a surge
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.