ADVERTISEMENT

ന്യൂഡൽഹി∙ പ്രമുഖ യുപിഎസ്‌സി അധ്യാപകനും മോട്ടിവേഷനൽ സ്പീക്കറുമായ അവാദ് ഓജ ആം ആദ്മി പാർട്ടിയിൽ (എഎപി) ചേർന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കവേയാണ് അവാദ് ഓജ എഎപിയിൽ ചേരുന്നത്.

എഎപി നാഷനൽ കൺവീനർ അരവിന്ദ് കേജ്‌രിവാളും മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും അവാദ് ഓജയെ സ്വീകരിച്ചു. രാഷ്ട്രീയ പ്രവേശനത്തിനും വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കാനും അവസരം നൽകിയതിൽ അവാദ് നന്ദി പറഞ്ഞു. രാജ്യത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന അധ്യാപകനും യുപിഎസ്‌സി പരിശീലകനും മോട്ടിവേഷനൽ സ്പീക്കറുമാണ് അവാദ് ഓജ. ഉത്തർപ്രദേശ് സ്വദേശിയായ ഇദ്ദേഹം പട്ന സർവകലാശാലയിൽനിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. അച്ഛൻ പോസ്റ്റ് മാസ്റ്ററും അമ്മ അഭിഭാഷകയുമായിരുന്നു. 

English Summary:

UPSC coach Avadh Ojha joins AAP, commits to education reform

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com