ADVERTISEMENT

വാഷിങ്ടൻ∙ മധ്യപൂർവദേശത്തെ ഉപദേഷ്ടാവായി ലബനീസ്-അമേരിക്കൻ വ്യവസായി മസാദ് ബൂലോസിനെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയോഗിച്ചു. ഗാസയിലെ യുദ്ധത്തെ കുറിച്ചുള്ള വൈറ്റ് ഹൗസ് നയത്തിൽ അതൃപ്തിയുള്ള അറബ് അമേരിക്കൻ, മുസ്‌ലിം വോട്ടർമാരെ ട്രംപിന്റെ പ്രചാരണത്തിൽ അണിനിരത്താൻ അണിയറ നീക്കങ്ങൾ നടത്തിയത് ബൂലോസ് ആയിരുന്നു.

‘‘മസാദ് ബൂലോസ് പ്രഗൽഭനായ അഭിഭാഷകനും ബിസിനസ് ലോകത്ത് വളരെയധികം ബഹുമാനിക്കപ്പെടുന്നയാളുമാണ്. രാജ്യാന്തര രംഗത്ത് വിപുലമായ അനുഭവമുണ്ട്. അദ്ദേഹം ദീർഘകാലമായി റിപ്പബ്ലിക്കൻ മൂല്യങ്ങളുടെ വക്താവാണ്. അറബ് അമേരിക്കൻ സമൂഹങ്ങളുമായി പുതിയ സഖ്യങ്ങൾ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കും’’ – ട്രംപ് പറഞ്ഞു. 

ഗാസയിലെയും യുക്രെയ്‌നിലെയും മറ്റിടങ്ങളിലെയും യുദ്ധങ്ങൾ വേഗത്തിൽ അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രചാരണ സമയത്ത് വാഗ്ദാനം ചെയ്തിരുന്നു. മസാദ് ബൂലോസിന്റെ മകൻ മൈക്കലാണ് ട്രംപിന്റെ മകൾ ടിഫാനിയുടെ ഭർത്താവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com