ADVERTISEMENT

കൊച്ചി∙ അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനുള്ള മധ്യസ്ഥനായി മുതിർന്ന അഭിഭാഷകൻ എന്‍.എൻ.സുഗുണപാലനെ നിയോഗിക്കാൻ തീരുമാനം. പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾക്ക് മധ്യസ്ഥനെ തീരുമാനിക്കാൻ ഹൈക്കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് എം.എം.ലോറൻസിന്റെ കുടുംബം മുതിർന്ന അഭിഭാഷകന്റെ പേര് അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇനി കേസ് വീണ്ടും പരിഗണിക്കുക.

മരിച്ചയാളോട് അൽപ്പമെങ്കിലും ആദരവ് കാണിക്കണമെന്നും ഇത്തരം തര്‍ക്കങ്ങൾ കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കേണ്ടതായിരുന്നു എന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരുടെ ബെഞ്ച് രാവിലെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥനെ നിയോഗിക്കാൻ എം.എം.ലോറൻസിന്റെ മക്കളോട് കോടതി നിർദേശിച്ചത്. സെപ്റ്റംബർ 21ന് അന്തരിച്ച മുതിർന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോളും കളമശ്ശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. എം.എം.ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശ ലോറൻസ് നൽകിയ അപ്പീലാണ് കോടതി മുമ്പാകെയുള്ളത്.

മറ്റൊരു മകൾ സുജാത ബോബനും ഹർജി സമർപ്പിച്ചിട്ടുണ്ട്. എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിനായി വിട്ടുനൽകാൻ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. തർക്കം പരിശോധിക്കാൻ രൂപീകരിച്ച് മെഡിക്കല്‍ കോളജ് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ ശരിയായ രീതിയിലല്ല സമിതി തങ്ങളെ കേട്ടത് എന്നു കാട്ടി ആശ ലോറൻസ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ സമീപിക്കേണ്ടത് സിവിൽ കോടതിയെയാണെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ചൂട്ടിക്കാട്ടിയിരുന്നു. ഈ തർക്കം കുടുംബം ചർച്ച ചെയ്തു പരിഹരിക്കാവുന്ന വിഷയമായിരുന്നു എന്നും ഇത്തരം വിഷയങ്ങൾ അധികനാളേക്ക് നീട്ടിവയ്ക്കുന്നത് ഉചിതമല്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.

English Summary:

M.M. Lawrence Body Dispute: The deceased CPM leader's body is at the center of a legal dispute, prompting the Kerala High Court to appoint a mediator to resolve the issue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com