ADVERTISEMENT

കോഴിക്കോട്∙ എകെജി സെന്ററിലും സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസിലും ഉള്ളവരെ കുറുവാ സംഘത്തെ ചോദ്യം ചെയ്യുന്നത് പോലെ ചോദ്യംചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേരളം കൊള്ളയടിക്കുന്നവരെല്ലാം അവിടെ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും തലയിൽ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ് മന്ത്രി എം.ബി.രാജേഷും സംഘവുമെന്നും സതീശൻ പരിഹസിച്ചു. 

‘‘പാലക്കാട്ടെ കുറുവാ സംഘത്തിന് ശക്തമായ മറുപടിയാണ് ജനങ്ങൾ കൊടുത്തത്. സിപിഎം ജീർണത നേരിടുന്നു എന്നതിന്റെ തെളിവാണ് മംഗലപുരത്തെ ഏരിയാ സെക്രട്ടറിക്കെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി നടത്തിയ പ്രതികരണം. മധു മുല്ലശേരി ഏരിയാ സെക്രട്ടറിയായിരിക്കുമ്പോൾ തന്നെ ബിജെപിയുമായി ബന്ധമുണ്ടെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്. നിലവിൽ എത്ര ജില്ലാ സെക്രട്ടറിമാർക്കും ഏരിയ സെക്രട്ടറിമാർക്കുമാണ് ബിജെപിയുമായി ബന്ധമുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വെളിപ്പെടുത്തണം’’ – സതീശൻ പറഞ്ഞു. 

മുനമ്പം വിഷയത്തിൽ വഖഫ് ഭൂമിയല്ലെന്ന് തീരുമാനിക്കേണ്ടത് വഖഫ് ബോർഡും സർക്കാരുമാണ്. 10 മിനിറ്റു കൊണ്ട് തീർക്കാവുന്ന പ്രശ്നമേ ഉള്ളൂ. എന്നാൽ ഭിന്നിപ്പുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമത്തിന് കുട പിടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും വി.ഡി.സതീശൻ കുറ്റപ്പെടുത്തി.

English Summary:

VD Satheesan speak about CPM Corruption: Kerala Politics is heating up as opposition leader V.D. Satheesan slams the ruling CPM, alleging corruption within the party and demanding investigations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com