ADVERTISEMENT

മുംബൈ∙ മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകിട്ട് 5.30ന് സത്യപ്രതിജ്ഞ നടക്കുമെന്ന് ഫഡ്നാവിസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് മഹായുതി നേതാക്കൾ മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണനെ കണ്ടിരുന്നു. പിന്നാലെയാണു ഫഡ്നാവിസിനെ സർക്കാർ രൂപീകരിക്കാനായി ഗവർണർ ക്ഷണിച്ചത്.

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസിനെ ബിജെപി നിയമസഭാ കക്ഷിയോഗം ഏകകണ്ഠമായി തിരഞ്ഞെടുത്തിരുന്നു. ആശിഷ് ഷേലർ നിയമസഭയിൽ ബിജെപിയുടെ ചീഫ് വിപ്പാകും. ഫഡ്നാവിസിന്റെ വസതിക്കുപുറത്ത് പാർട്ടി പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. 

സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ ആസാദ് മൈതാനത്ത് പുരോഗമിക്കുകയാണ്. തന്നെ മുഖ്യമന്ത്രിയായി തിര‍ഞ്ഞെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഫഡ്നാവിസ് നന്ദി അറിയിച്ചു. മഹാരാഷ്ട്രയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ കൊണ്ടുവരുമെന്നും പറഞ്ഞു.

English Summary:

Maharashtra ; Fadnavis is the Chief Minister: Final decision taken at BJP Legislature Party meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com