ADVERTISEMENT

ഒല്ലൂർ∙ കുത്തുകേസിലെ പ്രതിയെ പിടികൂടുന്നതിനിടയിൽ ഒല്ലൂർ സിഐയ്ക്കും സിപിഒയ്ക്കും കുത്തേറ്റു. ഒല്ലൂർ സിഐ ടി.പി. ഫർഷാദ്, സിപിഒ വിനീത് എന്നിവർക്കാണ് കുത്തേറ്റത്. കൈയ്ക്കും തോളെല്ലിനും കുത്തേറ്റ സിഐയ്ക്ക് സാരമായ പരുക്കേറ്റു. ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിഐയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. വിനീതിനു കാലിനാണ് കുത്തേറ്റത്. വൈകുന്നേരം 6 മണിയോടെ ആയിരുന്നു സംഭവം. 

ഒട്ടേറെ കേസുകളിൽ പ്രതിയായ പടവരാട് എളവള്ളി അനന്തു (മാരി - 24) എന്നയാളാണ് സിഐയെയും സിപിഒയെയും കുത്തിയത്. കള്ള്ഷാപ്പിൽ വച്ച് അനന്തു ഒരാളെ കുത്തിയ വിവരമറിഞ്ഞാണ് സിഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയത്. അഞ്ചേരി അയ്യപ്പൻക്കാവ് ക്ഷേത്രത്തിനു സമീപത്തെ കോഴി ഫാമിൽ പ്രതിയും സുഹൃത്തുക്കളും ഒളിവിൽ കഴിയുന്നു എന്നറിഞ്ഞ പൊലീസ് സ്ഥലം വളയുകയായിരുന്നു.

പ്രതിയുടെ അടുത്ത് എത്തിയപ്പോഴാണ് കത്തിയെടുത്ത് സിഐയെ കുത്തിയത്. തടയാനെത്തിയ സിപിഒയ്ക്കും കുത്തേറ്റു. പിന്നാലെ പ്രതിയെ മൽപ്പിടിത്തത്തിലൂടെ പൊലീസ് കീഴടക്കി. പ്രതിയെ സ്റ്റേഷനിൽ എത്തിച്ച ശേഷമാണ് സിഐ ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രതിക്കൊപ്പം ഉണ്ടായിരുന്ന 2 സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English Summary:

Two Kerala Police Officers Stabbed in Ollur While Apprehending Suspect : Two police officers, CI T.P. Farshad and CPO Vineeth, were seriously injured while attempting to apprehend a suspect in a stabbing case in Ollur.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com