ADVERTISEMENT

കൊച്ചി∙ അന്വേഷണത്തിൽ പിഴവു സംഭവിച്ചിട്ടുണ്ടെങ്കിൽ നവീൻ ബാബുവിന്റെ മരണത്തെ സംബന്ധിച്ച കേസ് അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ. സിബിഐയുടെ അന്വേഷണം വേണോ എന്ന കാര്യമാണ് ഇപ്പോൾ പരിശോധിക്കുന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതേസമയം അന്വേഷണത്തിൽ പിഴവുകളില്ലെന്നും കേസിൽ സിബിഐ അന്വേഷണം വേണ്ടെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

നവീൻ ബാബുവിന്റെ മരണത്തെ കുറിച്ചുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം കൃത്യമായാണ് മുന്നോട്ടുപോകുന്നതെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. അന്വേഷണത്തിൽ പിഴവുകൾ ഉണ്ടെന്നു കോടതി പറഞ്ഞാൽ കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്നു സിബിഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഡോ.കെ.പി.സതീശൻ അറിയിച്ചു. എന്നാൽ സിബിഐ തയ്യാറാണോ എന്നല്ല, മറിച്ച് കേസിൽ സിബിഐ അന്വേഷണം വേണോ എന്നാണ് പരിശോധിക്കുന്നതെന്നു കോടതി വ്യക്തമാക്കി.

അന്വേഷണം ശരിയായ ദിശയിലാണോ എന്നറിയാന്‍ കേസ് ഡയറി പരിശോധിക്കുമെന്നും കോടതി പറഞ്ഞു. നവീൻ ബാബുവിന്റെ മൃതദേഹത്തിൽ മുറിവുകൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നു പ്രോസിക്യൂഷൻ മറുപടി നൽകി. അന്വേഷണം പക്ഷപാതപരമാണെന്നു ബോധ്യപ്പെടുത്താന്‍ തെളിവ് വേണമെന്നു നവീൻ ബാബുവിന്റെ കുടുംബത്തോട് കോടതി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥന് മേല്‍നോട്ട ചുമതല നല്‍കിയാല്‍ മതിയോ എന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യങ്ങൾ വിശദമായ മറുപടി സത്യവാങ്മൂലം നൽകാനും നവീൻ ബാബുവിന്റെ കുടുംബത്തിനു കോടതി നിർദേശം നൽകി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ ഭാര്യയുടെ ഹർജി അടുത്ത വ്യാഴാഴ്ച്ച കോടതി വീണ്ടും പരിഗണിക്കും.

English Summary:

Naveen Babu Death Case: Kerala High Court Mulls CBI Probe, State Government Opposes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com