ADVERTISEMENT

അഹമ്മദാബാദ്∙ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളവർക്കു പോലും 70,000 രൂപയ്ക്ക് മെഡിക്കൽ ബിരുദം നൽകുന്ന സംഘം ഗുജറാത്തിലെ സൂറത്തിൽ പിടിയിൽ. 1200 വ്യാജ ഡിഗ്രികൾ നൽകിയ സംഘത്തെയാണ് പിടികൂടിയത്. ഇവരിൽനിന്ന് ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഡോ. രമേഷ് ഗുജറാത്തിയും പിടിയിലായി. ബോർഡ് ഒഫ് ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിസിൻ ഗുജറാത്തിന്റെ പേരിലാണ് വ്യാജ ബിരുദങ്ങൾ.

തട്ടിപ്പു സംഘത്തിന്റെ പക്കൽ നിന്ന് നൂറുകണക്കിന് അപേക്ഷകളും സർട്ടിഫിക്കറ്റുകളും സ്റ്റാംപുകളും പൊലീസ് കണ്ടെത്തി. വ്യാജ ഡോക്ടർ ബിരുദമുള്ള മൂന്ന് പേർ അലോപ്പതി പ്രാക്ടീസ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് റവന്യൂ വകുപ്പും പൊലീസും ചേർന്ന് ഇവരുടെ ക്ലിനിക്കുകളിൽ റെയ്ഡ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ ബിരുദ സർട്ടിഫിക്കറ്റുകൾ കാണിച്ചു. ഇതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. 

ഇലക്‌ട്രോ ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ യാതൊരു നിയന്ത്രണവുമില്ലെന്ന് മുഖ്യപ്രതി കണ്ടെത്തിയിരുന്നെന്നും പ്രസ്തുത കോഴ്‌സിൽ ബിരുദം നൽകുന്നതിനായി ഒരു ബോർഡ് സ്ഥാപിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും പൊലീസ് പറയുന്നു. അഞ്ചുപേരെ നിയമിക്കുകയും ഇലക്‌ട്രോ ഹോമിയോപ്പതിയിൽ പരിശീലനം നൽകുകയും ചെയ്തു. മൂന്നു വർഷത്തിനുള്ളിൽ കോഴ്‌സ് പൂർത്തിയാക്കുകയും മരുന്നുകൾ എങ്ങനെ നൽകാമെന്ന് അവരെ പരിശീലിപ്പിക്കുകയും ചെയ്‌തിരുന്നു. ഇലക്‌ട്രോ ഹോമിയോപ്പതിയോട് ജനങ്ങൾക്ക് ഭയമുണ്ടെന്ന് അറിഞ്ഞപ്പോൾ തട്ടിപ്പുസംഘം പദ്ധതികൾ മാറ്റി. തുടർന്ന് ഗുജറാത്തിലെ ആയുഷ് മന്ത്രാലയം നൽകുന്ന ബിരുദങ്ങൾ നൽകാൻ തുടങ്ങി. 

ഒരു ബിരുദത്തിനു 70,000 രൂപയാണ് ഈടാക്കിയിരുന്നത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അലോപ്പതി, ഹോമിയോപ്പതി എന്നിവ ഒരു പ്രശ്‌നവുമില്ലാതെ പ്രാക്ടീസ് ചെയ്യാമെന്നും പറഞ്ഞു. പണം അടച്ച് 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നൽകി. സർട്ടിഫിക്കറ്റുകൾക്ക് സാധുതയുണ്ടെന്നും ഒരു വർഷത്തിനു ശേഷം 5,000 മുതൽ 15,000 രൂപ വരെ നൽകി ഇത് പുതുക്കണമെന്നും ഇവർ പറഞ്ഞു വിശ്വസിപ്പിച്ചു.

English Summary:

Fake Medical Degrees : A gang in Gujarat sold 1200 fake medical degrees for ₹70,000, leading to the arrest of 14 individuals posing as doctors. The scam highlights the vulnerability of the Indian healthcare system.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com