‘പൊലീസ് അകമ്പടിയിൽ ദിലീപ് എങ്ങനെ സന്നിധാനത്തെത്തി?’: വിമർശിച്ച് ഹൈക്കോടതി
Mail This Article
×
കൊച്ചി∙ ശബരിമലയില്‍ നടൻ ദിലീപ് വിഐപി ദർശനം നടത്തിയതിനെതിരെ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. പൊലീസ് അകമ്പടിയിൽ ദിലീപ് സന്നിധാനത്ത് എങ്ങനെ എത്തിയെന്നു കോടതി ചോദിച്ചു. ഹരിവരാസനം പാടുന്ന സമയം മുഴുവൻ ദിലീപിന് സന്നിധാനത്ത് നിൽക്കാൻ എങ്ങനെ അവസരം കിട്ടിയെന്നും വിഷയം ചെറുതായി കാണാനാകില്ലെന്നും കോടതി പറഞ്ഞു.
സംഭവത്തിൽ ദേവസ്വം ജീവനക്കാരോട് വിശദീകരണം തേടിയതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ഇന്നു രാവിലെ നടത്തിയ ദേവസ്വം ബെഞ്ചിന്റെ സിറ്റിങ്ങിലാണ് കോടതി ദിലീപിന് വിഐപി ദർശനം ലഭിച്ച സംഭവം പരാമർശിച്ചത്. ഇന്നു പുലർച്ചെയാണ് നടൻ ദിലീപ് ശബരിമലയിൽ നിർമാല്യ ദർശനം നടത്തിയത്.
English Summary:
Actor Dileep Sabarimala News: Kerala HC Questions VIP Treatment for Actor Dileep at Sabarimala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.