ADVERTISEMENT

തിരുവനന്തപുരം∙ ഐഎഎസ് തലപ്പത്തെ തമ്മിലടിയെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കൃഷി വകുപ്പ് മുൻ സ്പെഷൽ സെക്രട്ടറി എൻ.പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ കുറ്റാരോപണ മെമ്മോ. സസ്പെൻഷനുള്ള കാരണങ്ങളാണ് മെമ്മോയിൽ പറയുന്നത്. അഡി.ചീഫ് സെക്രട്ടറി എ.ജയതിലകിനെ വിമർശിച്ചതിനാണ് സസ്പെൻഷൻ ലഭിച്ചത്. 30 ദിവസത്തിനകം മെമ്മോയ്ക്ക് വിശദീകരണം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് ചീഫ് സെക്രട്ടറി കുറ്റാരോപണ മെമ്മോ നൽകിയത്. അഡി.ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം നടത്തിയത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മെമ്മോയിൽ പറയുന്നു. സസ്പെൻഷന് ശേഷവും മാധ്യമങ്ങളിൽ അഭിമുഖം നൽകി. ഇതും സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും മെമ്മോയിൽ ചൂണ്ടിക്കാട്ടുന്നു. നവംബർ 11നാണ് എൻ. പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്. ധന അഡിഷനൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തിൽ വിമർശിച്ചതിനെ തുടർന്നായിരുന്നു നടപടി. കടുത്ത നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. 

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അപമാനിക്കുക വഴി പ്രശാന്ത് ഭരണയന്ത്രത്തിന്റെ പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ‘ഉന്നതി’ സിഇഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിനു പിന്നിൽ ജയതിലകാണെന്ന് ആരോപിച്ച് പ്രശാന്ത് സമൂഹമാധ്യമത്തിൽ നടത്തിയ വിമർ‌ശനമാണ് സസ്പെൻഷൻ വിളിച്ചു വരുത്തിയത്. സസ്പെൻഷനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

English Summary:

N. Prasanth Suspension Charge Memo: suspended IAS officer from Kerala, has been served with a charge memo outlining the reasons for his suspension, which stem from his public criticism of Additional Chief Secretary A. Jayathilak.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com