ADVERTISEMENT

കൊച്ചി∙ കേരളത്തിലെ 10 ലക്ഷം ജനസംഖ്യയുള്ള മേഖലകളെ ഒരു ജില്ലയായി പരിഗണിച്ച് 31 ജില്ലകളാക്കി തിരിച്ച് പ്രവർത്തനം ശക്തിപ്പെടുത്താൻ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനം. ഗ്രൂപ്പ് പ്രവർത്തനം അംഗീകരിക്കില്ലെന്നും സമന്വയത്തിന്റെ പാതയാണ് നേതൃത്വം സ്വീകരിക്കുക എന്നും യോഗത്തിൽ പങ്കെടുത്ത കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കക്കറും സഹപ്രഭാരി അപരാജിത സാരംഗി എംപിയും യോഗത്തിൽ വ്യക്തമാക്കി. അതേ സമയം, പാലക്കാട്, വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പു ഫലങ്ങളെക്കുറിച്ച് കാര്യമായ ചർച്ചകൾ യോഗത്തിലുണ്ടായില്ല എന്നാണ് വിവരം. 

വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരമാവധി നേട്ടമുണ്ടാക്കുന്നത് ലക്ഷ്യമിട്ടാണ് മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിൽ 31 ജില്ലകളാക്കി പ്രവർത്തനം. മറ്റു സംസ്ഥാനങ്ങളിൽ നേരത്തെ തന്നെ ഇത്തരത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഈഴവർ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങൾ ബിജെപിയോട് അനുഭാവം പ്രകടിപ്പിക്കുന്നുണ്ടെന്നും ഇത് കൂടുതല്‍ ഉറപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ക്രിസ്ത്യൻ വിഭാഗങ്ങളുടെ വിശ്വാസം ആർജിക്കാനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം പ്രീണിപ്പിക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങൻ നൽകരുതെന്നും തീരുമാനിച്ചു. 

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറിമാർക്ക് പുറമെ വൈസ് പ്രസിഡന്റുമാരായ എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, ഡോ.കെ.എസ്. രാധാകൃഷ്ണൻ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ എന്നിവരും പങ്കെടുത്തു.

English Summary:

BJP Kerala : is intensifying its election strategy by dividing the state into 31 districts for targeted campaigning and community outreach.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com