ADVERTISEMENT

കൂത്തുപറമ്പ് (കണ്ണൂർ) ∙ പിണറായി വെണ്ടുട്ടായി കനാൽക്കരയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫിസിനായി നിർമിച്ച പ്രിയദർശിനി മന്ദിരത്തിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും സിസിടിവി ക്യാമറകൾ അടർത്തിമാറ്റുകയും വാതിലിനു തീയിടുകയും ചെയ്തു. ഇന്നലത്തെ ഉദ്ഘാടനത്തിനായി ഒരുക്കിയ കൊടിതോരണങ്ങളും ശിലാഫലകവും കനാലിൽ തള്ളി. സ്റ്റേജിലെ കർട്ടനും മുറിച്ചു മാറ്റി. സമീപത്തുനിന്ന് മദ്യക്കുപ്പിയും പെട്രോൾ കുപ്പിയും പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വെണ്ടുട്ടായി കനാൽക്കര സ്നേഹാലയത്തിൽ വിബിൻ രാജിനെ (24) പിണറായി പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎമ്മാണ് ആക്രമണത്തിനു പിന്നിലെന്നും വൈദ്യുതി വിഛേദിച്ച ശേഷമാണ് ഓഫിസ് തകർക്കാൻ ശ്രമിച്ചതെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. 

English Summary:

Congress office attack: Congress office in Koothuparamba was attacked, CCTV cameras destroyed and party materials damaged.Police arrested a suspect and Congress alleges CPM involvement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com